ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

ആരാധിക്കുമ്പോൾ അപദാനം പാടീടാം

ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം

ആ പദമലരിൽ താണു വീണു വന്ദിച്ചീടാം

ആത്മ നാഥാ ഞാൻ നിന്നിൽച്ചേരേണം

എൻ മനസിൽ നീ നീണാൾ വാഴേണം
യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്റെ മുന്നിൽ നൽകീടുന്നേൻ

എൻപാപമേതും മായിച്ചു നീ ദു:ഖഭാരമെല്ലാം മോചിച്ചു നീ

ആത്മാവിൻ നീ വന്നേരമെൻ കണ്ണീരു വേഗം ആനന്ദമായ് (2)

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.....
സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നിൽ ഞാനും ജീവിക്കുന്നേൻ

എന്റേതായതെല്ലാം സമര്‍പ്പിക്കുന്നു പ്രിയയായി എന്നെ സ്വീകരിക്കൂ

അവകാശിയും അതിനാഥനും നീമാത്രമീശോ മിശിഹായേ (2)

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.......

Transliteration

aradhiccitam kumpittaradhiccitam

aradhikkumpeaൾ apadanam patitam

a pujitamam raksanamam valttippatam

a padamalariൽ tanu vinu vandiccitam

atma natha naൻ ninniൽccerenam

eൻ manasiൽ ni ninaൾ valenam
yesu natha oru sisuvay enne ninre munniൽ naൽkitunneൻ

eൻpapametum mayiccu ni du:khabharamellam meaciccu ni

atmaviൻ ni vannerameൻ kanniru vegam anandamay (2)

aradhiccitam kumpittaradhiccitam.....
snehanatha oru baliyay ini ninniൽ nanum jivikkunneൻ

enretayatellam samar‍ppikkunnu priyayayi enne svikarikku

avakasiyum atinathanum nimatramisea misihaye (2)

aradhiccitam kumpittaradhiccitam.......