വസന്ത മഴയില്‍ നനഞ്ഞു വിരിഞ്ഞ പനിമലരില്‍

കുരുന്നു കനവായ്‌ വിരുന്നു വരുന്ന ഹിമകണികേ

കുഞ്ഞു മലരിനു കുളിരുന്നോ

 എന്റെ കുഞ്ഞു മലരിന്നു കുളിരുന്നോ

വായോ ഈ വഴി വായോ

വായോ..വായോ..
നിറങ്ങള്‍ മെഴുവും സുമങ്ങള്‍ നിറഞ്ഞ വനലതയില്‍

മരന്ദമൊഴുകും ദലങ്ങള്‍ അണിഞ്ഞ പരിമളമേ

ഏതു രാവിന്റെ ഉറക്കറയില്‍ നിന്നെ

എന്റെ മോഹങ്ങള്‍ എതിരേല്‍ക്കും

എന്നോ എന്നിനി എന്നോ

 എന്നോ...എന്നോ..എന്നോ..
നീ സ്വയം മറന്നു നിന്ന ജനാലയില്‍

എന്റെ മോഹമാം ശതാവരി പൂത്തു പോല്‍

ആരും കാണാതോരൊ പൂവും താലോലിച്ചെന്‍

കനവിന്‍ കാതലായ്‌ ചൊടിയില്‍ മൊഴിതന്‍ മൗനമായ്‌

ഈ വിരിഞ്ഞ മാറിവിലെന്റെ പ്രേമലേഖനങ്ങള്‍ തന്റെ ആദ്യ പാദം (വസന്ത മഴയില്‍...)
എന്‍ മനോരഥങ്ങളോടിയ പാതയില്‍

ചോലമാമരങ്ങളീ അനുഭൂതികള്‍

നിന്നെ കാണാന്‍ എന്നെ പുല്‍കാന്‍

എന്നില്‍ നിന്നും വന്നു ഞാന്‍ മനസ്സിന്‍ മഞ്ചലില്‍

പുളകമേ പുണരൂ തെന്നലില്‍

ഈ സുഗന്ധ വാഹിയായ മന്ദമാരുതന്റെ കാതിലെന്‍ സ്വകാര്യം (നിറങ്ങൾ മെഴുവും...)

--------------------------------------------------------------------------------------------------------

Transliteration


vasanta malayil‍ nanannu virinna panimalaril‍

kurunnu kanavay‌ virunnu varunna himakanike

kunnu malarinu kulirunnea

enre kunnu malarinnu kulirunnea

vayea i vali vayea

vayea..vayea..
nirannal‍ meluvum sumannal‍ niranna vanalatayil‍

marandamealukum dalannal‍ aninna parimalame

etu ravinre urakkarayil‍ ninne

enre meahannal‍ etirel‍kkum

ennea ennini ennea

ennea...ennea..ennea..
ni svayam marannu ninna janalayil‍

enre meahamam satavari puttu peal‍

arum kanatearea puvum talealiccen‍

kanavin‍ katalay‌ ceatiyil‍ mealitan‍ manamay‌

i virinna marivilenre premalekhanannal‍ tanre adya padam (vasanta malayil‍...)
en‍ manearathannaleatiya patayil‍

cealamamarannali anubhutikal‍

ninne kanan‍ enne pul‍kan‍

ennil‍ ninnum vannu nan‍ manas'sin‍ mancalil‍

pulakame punaru tennalil‍

i sugandha vahiyaya mandamarutanre katilen‍ svakaryam (nirannaൾ meluvum...)

--------------------------------------------------------------------------------------------------------