ഈശോ നീയെൻ ജീവനിൽ നിറയേണം..

നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ

ആത്മാവിലെ ചെറുപുൽക്കൂട്ടിൽ കാണുന്നു നിൻ തിരു രൂപം ഞാൻ

കനിവോലുമാ രൂപം..

തുളുമ്പുമെൻ കണ്ണീർക്കായൽ തുഴഞ്ഞു ഞാൻ വന്നൂ

അനന്തമാം ജീവിത ഭാരം തുഴഞ്ഞു ഞാൻ നിന്നൂ

പാദം തളരുമ്പോൾ തണലിൽ വരമായ് നീ

ഹൃദയം മുറിയുമ്പോൾ അമൃതിന്നുറവായ് നീ

എന്നാലുമാശ്രയം നീ മാത്രം എൻ നാഥാ

തുടക്കുകെൻ കണ്ണീർ ( ഈശൊ നീയെൻ )

കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നു വീഴുമ്പോൾ

ഒരായിരം സാന്ത്വനമായ് ഉയർത്തുമല്ലോ നീ

ഒരു പൂ വിരിയുമ്പോൾ പൂന്തേൻ കിനിയുമ്പോൾ

കാറ്റിൻ കുളിരായ് നീ എന്നേ തഴുകുമ്പോൾ

കാരുണ്യമേ നിന്നെ അറിയുന്നു എൻ നാഥാ

നമിപ്പു ഞാനെന്നും ( ഈശോ നീയെൻ )

Transliteration

isea niyeൻ jivaniൽ nirayenam..

natha niyennullile svaramallea

atmavile cerupuൽkkuttiൽ kanunnu niൻ tiru rupam naൻ

kanivealuma rupam..

tulumpumeൻ kanniർkkayaൽ tulannu naൻ vannu

anantamam jivita bharam tulannu naൻ ninnu

padam talarumpeaൾ tanaliൽ varamay ni

hrdayam muriyumpeaൾ amrtinnuravay ni

ennalumasrayam ni matram eൻ natha

tutakkukeൻ kanniർ ( isea niyeൻ )

kinavile samrajyannaൾ takaർnnu vilumpeaൾ

orayiram santvanamay uyaർttumallea ni

oru pu viriyumpeaൾ punteൻ kiniyumpeaൾ

karriൻ kuliray ni enne talukumpeaൾ

karunyame ninne ariyunnu eൻ natha

namippu nanennum ( isea niyeൻ )