ആ..ആ....ആ‍..

കിളി പാടുമേതോ മലമേടു കാണുവാൻ
കുളിർകാറ്റു പോലെയാടി വാ വാ
ഒരു മഞ്ഞു തുള്ളിയിൽ മഴവില്ലു പൂവിടും
മധുമാസമേ വിരുന്നു വാ


കറുക നാമ്പും കവിത മൂളും
ഹരിത ഭൂവിൻ മൃദുലഗാനം
ചിരിച്ചു പാടും കല്ലോലിനി ഈ പൂവനം
മനോഹരം വരൂ തെല്ലു നേരം (കറുകനാമ്പും...)


കോടമഞ്ഞിലൂടെ തേടി വന്ന സൂര്യൻ
പീലി നീർത്തിയാടുന്നുവോ (2)
ഒരു മോഹമാല തന്നു പോൽ
ഒരു മാത്രയെങ്കിലും നറുമുത്തു വീഴുമീ
കളി വീടു കണ്ടു നിന്നുവോ (കറുകനാമ്പും.....)
ലാലാലാ..ലാ.ലാ

പാതവക്കിലൂടേ പാൽക്കുടങ്ങളോടേ
മേഘ കന്യ പോകുന്നുവോ (2)
ഒരു താലമേന്തി വന്നു പോൽ
പനിനീരു പെയ്യുമീ നിറമുള്ള സന്ധ്യയിൽ
മണി വീണ മീട്ടി നിന്നു പോയ് (കറുകനാമ്പും...)

Transliteration

a..a....a‍..

kili patumetea malametu kanuvaൻ
kuliർkarru pealeyati va va
oru mannu tulliyiൽ malavillu puvitum
madhumasame virunnu va


karuka nampum kavita mulum
harita bhuviൻ mrdulaganam
ciriccu patum kallealini i puvanam
maneaharam varu tellu neram (karukanampum...)


keatamannilute teti vanna suryaൻ
pili niർttiyatunnuvea (2)
oru meahamala tannu peaൽ
oru matrayenkilum narumuttu vilumi
kali vitu kantu ninnuvea (karukanampum.....)
lalala..la.la

patavakkilute paൽkkutannaleate
megha kan'ya peakunnuvea (2)
oru talamenti vannu peaൽ
paniniru peyyumi niramulla sandhyayiൽ
mani vina mitti ninnu peay (karukanampum...)